May 8, 2024

എൽ ജെ ഡി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധിപാർക്കിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

0
Img 20210926 Wa0002.jpg
മാനന്തവാടി: കർഷക വിരുദ്ധ കാർഷിക നയം പിൻവലിക്കുക, പൊതുമേഖല വിറ്റു തുലക്കൽ അവസാനിപ്പിക്കുക, അനിയന്ത്രിതമായി ഉയരുന്ന പെട്രോൾ ഡീസൽ, പാചകവാതക വിലവാർദ്ധനവ് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽ ജെ ഡി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധിപാർക്കിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഷബീറലിയുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ഇ ആർ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകളെ സഹായിക്കുന്ന, കൃഷിക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന കാർഷിക സമരം പിൻവലിച്ചു കർഷകരോട് നീതി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Dr എ. ഗോകുൽദേവ് കർഷകസമരവും പുതിയ കാർഷിക നിയമങ്ങളും എന്ന വിഷയത്തെ കുറിച് സംസാരിച്ചു. സി. ജയചന്ദ്രബോസ് ആമുഖ ഭക്ഷണം നടത്തി. കെ വി അനിൽരാമൻ, മനോജ്‌ നടക്കൽ ,അഡ്വ സി. എം. സുമേഷ്‌ , സുകുമാർ എടവക, വർഗീസ് പനമരം, രവി വെള്ളമുണ്ട, ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *