April 24, 2026

വയനാട് ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ്; 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.79

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (28.09.21) 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 615 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.79 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115907 ആയി. 110025 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5196 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4183 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി 28, അമ്പലവയല്‍, മീനങ്ങാടി 21 വീതം, നൂല്‍പ്പുഴ, ബത്തേരി 20 വീതം, പുല്‍പ്പള്ളി 18, മുള്ളന്‍കൊല്ലി 12, കണിയാമ്പറ്റ 11, മുട്ടില്‍, നെന്‍മേനി 9 വീതം, പൂതാടി, തവിഞ്ഞാല്‍ 7 വീതം, എടവക, കല്‍പ്പറ്റ, കോട്ടത്തറ 6 വീതം, മാനന്തവാടി, മൂപ്പൈനാട് 5 വീതം, പനമരം 4, പൊഴുതന, തരിയോട് 3 വീതം, തിരുനെല്ലി, തൊണ്ടര്‍നാട് 2 വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വൈത്തിരി ഓരോന്ന് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു അമ്പലവയല്‍ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*615 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 30 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 585 പേരുമാണ് രോഗമുക്തരായത്.
*1046 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.09.21) പുതുതായി നിരീക്ഷണത്തിലായത് 1046 പേരാണ്. 1572 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14308 പേര്‍. ഇന്ന് പുതുതായി 78 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1330 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 778418 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 775352 എണ്ണത്തിന്റെ ഫലം ലഭിച്ചു. 659445 പേര്‍ നെഗറ്റീവും 115907 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *