April 25, 2024

ഭിന്നശേഷിക്കാർക്ക് സാമൂഹിക നീതി വകുപ്പിൻ്റെ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു

0
Img 20220803 Wa00102.jpg
കൽപ്പറ്റ: സമൂഹത്തിൽ തികച്ചും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാർക്കായി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ആഗസ്ത് 31 വരെ സുനീതി പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
വിദ്യാകിരണം (ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം)
വിദ്യാജ്യോതി (ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് യൂനിഫോം, പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി)
പരിരക്ഷ (അപകടങ്ങൾ, ആക്രമണങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ അടിയന്തിര ഘട്ടങ്ങളിൽ ഭിന്നശേഷിക്കാർക്ക് സഹായം നൽകുന്ന പദ്ധതി)
പരിണയം (ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേഷമനുഭവിക്കുന്നവരുടെ പെൺമക്കൾക്കും, ഭിന്നശേഷിക്കാരായ പെൺക്കുട്ടികൾക്കും വിവാഹധനസഹായം)
മാതൃജ്യോതി (തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുളള ധനസഹായം)
സ്വാശ്രയ (തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മാതാവിന്/രക്ഷിതാവ്(സ്ത്രീ ആയിരിക്കണം) സ്വയം തൊഴിൽ ധനസഹായം)
വിജയാമൃതം (ന്യൂനതകളോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയോ അല്ലാതെയോ പഠിച്ച് ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സ് എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന രീതിയിൽ ക്യാഷ് അവാർഡ് നൽകൽ)
സഹചാരി (പരസഹായം ആവശ്യമായ 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുളള കുട്ടികളെ പഠനത്തിലും മറ്റ് കാര്യനിർവ്വഹണങ്ങളിലും സഹായിക്കുന്ന എൻ എസ് എസ് /എൻ സി സി /എസ് പി സി  യൂനിറ്റിന് അവാർഡ് നൽകുന്ന പദ്ധതി)
വിദൂര വിദ്യാഭ്യാസം (ശാരീരിക മാനസിക അവശതകൾമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കാനാകാത്ത ഭിന്നശേഷിക്കാർക്ക് ഓപ്പൺ യൂണിവേഴ്സിറ്റി പ്രോഗ്രാം, പ്രൈവറ്റ് റജിസ്ട്രേഷൻ എന്നിവ വഴി വീട്ടിൽ ഇരുന്ന് പഠിക്കുന്നതിനുളള സ്കോളർഷിപ്പ്)
ശ്രേഷ്ടം (കലാകായിക രംഗങ്ങളിൽ അഭിരുചിയുളള ഭിന്നശേഷിക്കാർക്ക് രാജ്യത്തിനകത്തുളള പ്രസക്ത സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നതിനുളള ധനസഹായം) കൂടുതൽ വിവരങ്ങൾക്ക് 04936 205307 നമ്പറിൽ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *