October 14, 2026

പോഷണബാല്യം പദ്ധതി:അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20220803-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:പനമരം ഐ.സി ഡി.എസ് പ്രൊജക്റ്റ് പരിധിയിലെ പനമരം ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന കാക്കാഞ്ചിറ അങ്കണവാടിയിൽ പോഷണബാല്യം പദ്ധതിയുടെ ഭാഗമായി പ്രീ സ്ക്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പാലും മുട്ടയും നൽകുന്ന പദ്ധതി വാർഡു മെമ്പർ ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ കുഞ്ഞമ്മദ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ഹസീന ഷംസുദ്ധീൻ, ജെ.എച്ച് .
ഐ ഷിഹാബുദ്ധീൻ, എ എൽ എം എസ് സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. അങ്കണവാടി വർക്കർ ജയ. കെ.വി സ്വാഗതവും ആമിന നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *