June 13, 2026

എക്സൈസ് താലൂക്ക് തല കൺട്രോൾ റൂം രൂപീകരിച്ചു

0
IMG-20220807-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  2022 ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി 2022 ആഗസ്റ്റ് 05 ന് തുടങ്ങിയ 6 മണി മുതൽ 2022 സെപ്റ്റംബർ 12 ന് രാത്രി12 മണിവരെ സ്പെഷ്യൽ എൻഫോയ്സ്‌മെന്റ് ഡ്രൈവായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രഖ്യാപിച്ചു . ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മധ്യ മാഫിയകളുടെ പ്രവർത്തനം വർദ്ധിക്കാനും, അന്യസംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ് ,ചാരായം, വിദേശമദ്യം, മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടു വരാനും സാധ്യതയുള്ളതിനാൽ എക്സൈസ് എൻഫോയ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കുന്നതിന് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. 
 
 ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
 എക്സൈസ് സർക്കിൾ ഓഫീസ് സുൽത്താൻബത്തേരി -04936 248190
 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുൽത്താൻബത്തേരി -9400069665
എക്സൈസ് റേഞ്ച് ഓഫീസ് സുൽത്താൻബത്തേരി -04936 227227
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുൽത്താൻബത്തേരി -9400069669
 അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുൽത്താൻബത്തേരി -9496499741
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *