June 6, 2026

കിണറ്റിലകപ്പെട്ട വയോധികയെ സാഹസികമായി അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

0
IMG_20220816_150704.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  അഗ്‌നി രക്ഷാ സേനയുടെ സമയോചിതമായ പ്രവർത്തി മൂലം   വയോധികയുടെ ജീവൻ  രക്ഷിച്ചു.  മൂലങ്കാവിനടുത്തുള്ള തേലമ്പറ്റയിൽ  അന്നമ്മ (74) എന്ന സ്ത്രീയെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. ഇന്ന് പുലർച്ചയോടെ മക്കൾ തിരച്ചിൽ നടത്തിയപ്പോഴാണ് അവരെ കിണറിൽ പൈപ്പ് കെട്ടിയ കയറിൽ പിടിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ സുൽത്താൻ ബത്തേരി അഗ്നി രക്ഷാ നിലയത്തിൽ അറിയിച്ചു. ഉടനെ തന്നെ സുൽത്താൻ ബത്തേരിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. കിണറിൽ അഞ്ച് അടിയോളം വെള്ളം ഉണ്ടായിരുന്നെങ്കിലും കിണറിന് അകത്തുള്ള ചെറിയ റിംഗിൽ കയറി നിൽക്കുകയായിരുന്നു. സേനാംഗമായ ഫയർ ഓഫീസർ  എ.ബി.സതീഷ് റെസ്ക്യു നെറ്റിൽ കിണറിൽ ഇറങ്ങി വയോധികയെ നെറ്റ് ഉപയോഗിച്ച് കരക്ക് കയറ്റി. ഉടനെ തന്നെ അഗ്നി രക്ഷാ സേനയുടെ ആബുലൻസിൽ സുൽത്താൻ ബത്തേരി ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഇൻ ചാർജ്ജ്  പി.കെ.ഭരതൻ , അസി. സ്റ്റേഷൻ ഓഫീസർ  ഐ.ജോസഫ് ഫയർ ഓഫീസർമാരായ  സി.കെ. നിസാർ, കെ.എം.ഷിബു, എൻ.എസ്. അനൂപ്, എം.ബി.ബിനും പി.ഡി. അനു റാം , എ. രാജ്, ഹോംഗാർഡ്  ഷിനോജ് ഫ്രാൻസിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *