April 26, 2024

നാടിന് കൈത്താങ്ങായി യുവാക്കളുടെ പ്രവർത്തനം മാതൃകയാവുന്നു

0
Img 20210517 Wa0025.jpg
നാടിന് കൈത്താങ്ങായി യുവാക്കളുടെ പ്രവർത്തനം മാതൃകയാവുന്നു

നെന്മേനി പഞ്ചായത്തിലെ മലവയൽ പ്രദേശത്ത് യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച നാടിന് ഒരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോവിഡ് പോസിറ്റീവ് ആയതും നിരീക്ഷണത്തിൽ കഴിയുന്നതുമായ കുടുംബങ്ങളെ സഹായിക്കാൻ രംഗത്ത് വന്നിട്ടുള്ളത്. ഇവർ എല്ലാ ദിവസങ്ങളിലും പ്രദേശത്തെ കോവിഡ് പോസിറ്റീവായ മുഴുവൻ ആളുകളുമായി ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, ഹോസ്പിറ്റൽ ആവശ്യത്തിനു വേണ്ടിയുള്ള വാഹനസൗകര്യം, നിത്യോപയോഗ സാധനങ്ങൾ എന്നിവ സൗജന്യമായി എത്തിച്ചു നൽകുകയും ചെയ്യുന്നു. നെന്മേനി ഗ്രാമപഞ്ചായത്തിലെ മലവയൽ പ്രദേശത്തെ യുവാക്കൾ കഴിഞ്ഞ ലോക് ഡൗൺ കാലത്ത് രൂപീകരിച്ച നാടിനൊരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടത്തിലും നാടിനെ സംരക്ഷിക്കാൻ രംഗത്ത് വന്നിട്ടുള്ളത്. പ്രദേശത്തെ നിർദ്ധനരായ ആളുകൾക്കും സൊസൈറ്റിയുടെ സഹായം നൽകി വരുന്നു. തരിശുഭൂമികൾ തിരഞ്ഞെടുത്ത് വിവിധങ്ങളായ കാർഷികവിളകൾ കൃഷിചെയ്ത് അതിൽ നിന്ന് കിട്ടിയ വരുമാനം പ്രദേശത്തെ വൃദ്ധനായ കുടുംബങ്ങൾക്ക് നൽകിയിരുന്നു. ഫൈസൽ പള്ളത്ത്, കിഷോർ കുമാർ, ഷാജഹാൻ മലവയൽ, റിജേഷ് ബേബി, ഇൻഷാദ് ഉപ്പള എന്നിവരുടെ നേതൃത്വത്തിൽ ആണ് സൊസൈറ്റിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ച ചുരുങ്ങിയ നാളുകളിൽ തന്നെ നാട്ടുകാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ആളുകളും സൊസൈറ്റിയുടെ പ്രവർത്തനത്തിന് പിന്തുണ നൽകുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *