വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടി കൂടി.
.
വെള്ളമുണ്ട;വില്‍പ്പന നടത്താനായി വീട്ടില്‍ സൂക്ഷിച്ച വിദേശ മദ്യം പോലീസ് പിടികൂടി.ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയും വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.തൊണ്ടര്‍നാട് കരിമ്പില്‍ ഓലിക്കല്‍ കുമാരന്‍(64),മട്ടിലിയം കൊളമ്പില്‍ അപ്പുണ്ണി(62) എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇവരില്‍ നിന്നും നാല് ലിറ്റര്‍ വീതം വിദേശമദ്യമാണ് പോലീസ് പിടിച്ചെടുത്തത്.അഡീഷണ്‍ല്‍ എസ് ഐ പുഷ്പാകരന്‍,ജൂനിയര്‍ എസ് ഐ സുഭാഷ് ചന്ദ്രന്‍,എ എസ് ഐ രാജന്‍ ഡ്രൈവര്‍ സിറാജ് എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും





Leave a Reply