April 28, 2024

ഇന്ന് ലോക എയ്ഡ്‌സ് ദിനം:കൈ കോര്‍ക്കാം എച്ച്.ഐ.വി പ്രതിരോധത്തിന്

0
Img 20171201 Wa0013
           ഇരുപതാം നൂറ്റാണ്ടിൽ ലോകത്തുണ്ടായ ഏറ്റവും വലിയ മാരക രോഗങ്ങളിലൊന്നാണ് എയ്ഡ്സ്.അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസിയുടെ ചുരുക്കമാണ് എ  യ്ഡ്സ്. ഇമ്മ്യൂൺ ഡെഫിഷ്യൻസിയാ ണ് രോഗത്തിന്റെ പ്രധാന കാരണം. ഇത് ക്യാൻസറോ മറ്റോ അറിയാത്ത കാരണങ്ങളാൽ ഉണ്ടാകുന്നതല്ല.മറിച്ച് ഏതെങ്കിലും സാഹചര്യങ്ങളിൽ നാം വരുത്തി കൂട്ടുന്ന അല്ലങ്കിൽ നേടിയെടുക്കുന്ന രോഗമാണിത്. ലോക രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ എയിഡ്സ് പ്രതിരോധത്തെ കുറിച്ച് ചർച്ച ചെയ്യാനായി യോഗം ചേർന്ന്‌ 1988ൽ എടുത്ത തീരുമാനങ്ങളിലൊന്നാണ് എല്ലാ വർഷവും ഡിസംബർ 1 എയിഡ്സ് ദിനമായി ആചരിക്കുക എന്നത്. ഏതാനും വർഷങ്ങളായി ലോകം മുഴുവൻ എയിഡ്സ് ദിനാചരണം നടത്തുന്നുണ്ട്. പാരീസിൽ പാസ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രെഫസർ ലുക് മൊണ്ടാഗ് നീർ, ബാരിസിനൗസി എന്നിവരിക്ക് എച്ച്.ഐ.വി വെെറസിനെ ആദ്യം തിരിച്ചറിഞ്ഞത്. മനുഷ്യചരിത്രത്തിലെ ദാരുണമായ പകർച്ചവ്യാധിയും രോഗപ്രതിരോധശേഷി കാലക്രമേണ തീരെ ഇലാതാക്കുകയും ചെയ്യുന്ന വൈറസാണ് രോഗത്തിനു കാരണം. ഏറ്റവും സൂക്ഷ്മമായ ജീവികളുടെ കൂട്ടത്തൽപെടുന്ന വൈറസുകളാണിവ. കോശങ്ങളില്ലാത്ത സൂക്ഷമാണുകൾ, ഇവയെ സാധാരണ മൈക്രോസ്കോപ്പിൽ കാണാൻ സാധിക്കില്ല. ഇലനേക്ട്രാൺ മൈക്രോസ്ക്കോപ്പ് കൊണ്ട് ഇവയെ നിരീക്ഷിക്കാൻ സാധിക്കൂ.    വളരെ വേഗം പകരുന്ന രോഗമയതിനാൽ ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഇന്നും നടത്തി   വരുന്നുണ്ട്.ഇതിന്റെ ഫലമായി ലോകത്തെങ്ങും  എച്ച്.ഐ.വി. വ്യാപനം ഒരളവോളം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എയ്ഡ്സ് വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു ഏതാണ്ട് ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ തന്നെ അയാള്‍ക്ക്‌ പനി ബാധ പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുക പതിവാണ്. ചിലപ്പോള്‍ ഒരു ലക്ഷണങ്ങളും വര്‍ഷങ്ങളോളം വന്നില്ല എന്നും വരാം. രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. പല കാരണങ്ങളാൽ ഈ രോഗം വരാം.എന്നാൽ  സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതാണ് പ്രധാന കാരണം.
പനി, തളർച്ച, പേശികള്‍ക്ക് വേദന അനുഭവപ്പെടുക, ലിംഫ് നോഡുകള്‍ വലുതാവുക, ചര്‍മ്മത്തില്‍ പാടുകള്‍ വരുക, വയറിളക്കവും ശര്‍ദ്ദിയും, കഫം ഇല്ലാത്ത ചുമ, രാത്രിയില്‍ വിയര്‍ക്കുക, ഞരമ്പുകള്‍ക്ക് പെരുപ്പ്‌ , കൈകാലുകള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് എയ്ഡ്സ് രോഗികളിൽ തുടക്ക കാലഘട്ടത്തിൽ കണ്ടു വരുന്ന പ്രധാന രോഗ ലക്ഷണങ്ങൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *