April 29, 2024

അമ്പലവയലിൽ 110 കെ.വി. സബ് സ്റ്റേഷൻ ഉദ്ഘാടനം നാലിന്.

0
Img 20171201 120122
കൽപ്പറ്റ: അമ്പലവയലിൽ പ്രവർത്തനമാരംഭിച്ച 110 കെ.വി. സബ് സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ നാലിന് മന്ത്രി എം.എം.മണി നിർവ്വഹിക്കും. സുൽത്താൻ ബത്തേരി താലൂക്കിലെ നാല് പഞ്ചായത്തുകളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ സബ് സ്റ്റേഷൻ സഹായകമാകുമെന്ന് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

   1256 ലക്ഷം രൂപ ചിലവിൽ ഒരേക്കർ സ്ഥലത്താണ്  സബ് സ്റ്റേഷൻ നിർമ്മിച്ചത്.  ബത്തേരി ,കൂത്തുമുണ്ട , മീനങ്ങാടി, എന്നീ സ്റ്റേഷനുകളിൽ നിന്നാണ് നിലവിൽ അമ്പലവയൽ, നെന്മേനി, മൂപ്പൈനാട് , മേപ്പാടി പഞ്ചായത്തുകളിൽ വൈദ്യുതി എത്തിക്കുന്നത്. ദീർഘദൂരമായതിനാൽ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും പതിവായിരുന്നു. ഇതിന് പരിഹാരമായാണ്  അഞ്ച് കിലോമീറ്റർ ഡബിൾ സർക്യൂട്ട് ലൈൻ വലിച്ച് അമ്പലവയലിൽ 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മിച്ചത്. 
       നാല് പഞ്ചായത്തുകളിലെ നാല്പതിനായിരത്തോളം ഉപഭോക്താക്കൾക്ക് പുതിയ സബ് സ്റ്റേഷൻ പ്രയോജനപ്പെടും. 20 ശതമാനം  വോൾട്ടേജ് വർദ്ധിപ്പിക്കാനും  പ്രസരണനഷ്ടം കുറക്കാനും ഇതുപകരിക്കും. വാർത്താ സമ്മേളനത്തിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീതാവിജയൻ  ,കെ .എസ് .ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സജി പൗലോസ്  ,എം.യു.ജോൺ, കെ.ഷമീർ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *