June 16, 2025

കല്‍പ്പറ്റ നഗരസഭയിലെ കുരങ്ങുശല്യം ശാശ്വത പരിഹാരം കാണണം; വിദ്യാനഗര്‍ റസിഡന്‍സ് അസോസിയേഷന്‍

0
02-12

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയിലെ പൊതുവെയും പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ കുരങ്ങുശല്യം അനുഭവിക്കുകയും ചെയ്യുന്ന വിദ്യാനഗര്‍, ഗാന്ധിനഗര്‍ പുളിയാര്‍മല പ്രദേശത്തെ ഗുരുതരമായ കുരങ്ങുശല്യം അവസാനിപ്പിക്കുന്നതിന് വേണ്ട അടിയന്തിര നടപടികളും ശാശ്വത പരിഹാരവും കാണണമെന്ന് വിദ്യാനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം റിട്ടയേര്‍ഡ് ട്രഷറി ഓഫീസര്‍ പി.പി.ഭാസ്‌ക്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു.കൗസിലര്‍ എ.എം.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.എന്‍.വി.ജയചന്ദ്രന്‍ റിപ്പോര്ട്ട് അവതരിപ്പിച്ചു.നഗരസഭാസെക്രട്ടറി കെ.ജി.രവീന്ദ്രന്‍,എ.ഡി.യശോധരന്‍,എന്‍.സനത്കുമാര്‍,സരള പ്രഭുകുമാര്‍,ഷീജാനരേന്ദ്രന്‍,സ്മിത ജയചന്ദ്രന്‍,എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.പ്രഭുകുമാര്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *