December 7, 2025

കലവറ നിറച്ചു: പാചകപ്പുര നാളെ മുതൽ സജീവമാകും.

0
IMG-20171204-WA0006_1512384702553
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പാചകപ്പുര നാളെ മുതൽ സജീവമാകും. ഇതിന് മുന്നോടിയായി കലവറ നിറക്കൽ ചടങ്ങ് നടത്തി. പ്രതിദിനം ആയിരകണക്കിനാളുകൾക്ക് ഭക്ഷണം വിളമ്പാനായി  അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ പൊതുജനങ്ങളിൽ നിന്നും  വിദ്യാലയങ്ങളിൽ നിന്നും  വ്യാപാരികളിൽ നിന്നുമാണ് ശേഖരിച്ചത്. ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും സ്വാഗത സംഘം ഭാരവാഹികളും കലവറ നിറക്കൽ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *