January 24, 2026

സര്‍ഫാസി നടപ്പിലാക്കുന്നതില്‍ നി ധനകാര്യസ്ഥാപനങ്ങള്‍ പിന്‍തിരിയണം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.

0
01-15
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ കര്‍ഷകന്റെമേല്‍ അടിച്ചേല്‍പ്പിച്ച കരിനിയമമാണ് സര്‍ഫാസി നിയമമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. കര്‍ഷകസംരക്ഷണ സമിതി ജില്ലാകമ്മിറ്റി വയനാട് ജില്ലാസഹകരണ ബാങ്കിന്റെ മുമ്പില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതുപോലുള്ള കരിനിയമങ്ങള്‍ക്കെതിരെ യോജിച്ച കര്‍ഷക സമരങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേരളനിയമസഭയില്‍ ഉന്നയിക്കുമെന്നും  പ്രശ്‌നപരിഹാരത്തിന് പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷക സംരക്ഷണ സമിതി ജില്ലാഉപാധ്യക്ഷന്‍ കെ.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.എന്‍.സി.പി.സംസ്ഥാനജനറല്‍ സെക്രട്ടറി ആലീസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.കെ.കുഞ്ഞിക്കണ്ണന്‍,വന്ദന ഷാജു,കെ.കെ.രാജന്‍,സി.എം.ശിവരാമന്‍,തെക്കേടത്ത് മുഹമ്മദ്,കെ.കെ.കൃഷ്ണന്‍കുട്ടി,ജോണി കൈതമറ്റം,ബേബി തിരുനെല്ലി,ജയന്‍ ബത്തേരി,അമ്പിലേരി വേലായുധന്‍,റഫീഖ് ബത്തേരി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *