June 16, 2025

തായമ്പകയുടെ താളം പകർന്ന് ഹരീഷ് മാരാർ

0
IMG_20171207_105429

By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ സ്കൂൾ കലോൽസവത്തിൽ തായമ്പകയിൽ അഞ്ചാം തവണയും കല്ലോടി സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടിയപ്പോൾ ശ്രദ്ധേയനാകുന്നത് ഗുരുവായ ഹരിഷ് മാരാരാണ് .ആറു വർഷത്തോളമായി കലോടി സ്കൂളിലെ ശിഷ്യഗണങ്ങൾക്ക് തായമ്പകയുടെയും ചെണ്ടമേളത്തിന്റെയും താളം പകർന്നു നൽകുന്നു ഇദ്ദേഹത്തിന് കീഴിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വാളേരിയും ജേതാക്കളായി.
പ്രതിഫലേച്ഛ കൂടാതെ നിലവിൽ 80 ഓളം പേർക്ക് മേളപ്പദങ്ങൾ ചൊല്ലിക്കൊടുത്ത് തായമ്പകയെന്ന കലാരൂപത്തെ ജനകീയമാക്കുകയാണ്  തന്റെ ലക്ഷ്യമെന്ന് ഹരീഷ് പറയുന്നു.
തായമ്പകയുടെ ആദ്യാക്ഷരങ്ങൾ അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ഹരീഷ് മാരാർ കലാമണ്ഡലം അരവിന്ദമാരാരുടെ ശിക്ഷണത്തിൻ കീഴിൽ തന്റെ പ്രതിഭയെ തേച്ച് മിനുക്കി .വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അവസരത്തിലും ഗുരുവിന്റെ മേൽനോട്ടമുണ്ടെന്ന് ഇദ്ദേഹം പറയുന്നു.ചെമ്പട കൊട്ടിൽ തുടങ്ങുന്ന തായമ്പകയുടെ രണ്ടാം ഘട്ടമായ അടന്ത നടക്കൊട്ട് ചിട്ടപ്പെടുത്തുന്നത് സുഹൃത്തായ രാധാകൃഷ്ണമാരാരാണ്.( റിപ്പോർട്ട് : ടീം മീഡിയവിംഗ്സ് )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *