January 19, 2026

നൃത്ത ഇനങ്ങളിൽ വിജയം നേടി ആദിവാസി സഹോദരിമാർ

0
IMG-20171207-WA0122
By ന്യൂസ് വയനാട് ബ്യൂറോ
നൃത്ത ഇനങ്ങളിൽ വിജയം നേടി സഹോദരിമാർ. തുടർച്ചയായി ജില്ലാ മേളകളിൽ വിജയം നേടിയ സഹോദരിമാരാണ് ഈ വർഷവും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ചത്. യു.പി വിഭാഗം ഓട്ടം തുള്ളലിൽ ഒന്നാം സ്ഥാനം  റ്റി.പി പുണ്യ നേടിയപ്പോൾ സഹോദരി ദേവ തീർത്ഥ ഹൈസ്കൂൾ വിഭാഗം ഓട്ടം തുള്ളലിൽ രണ്ടാം സ്ഥാനം നേടി.മീനങ്ങാടി ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ പുണ്യ യു പി വിഭാഗം നാടോടി നൃത്ത ത്തിലും എ ഗ്രേഡ് നേടിട്ടുണ്ട്. ഓട്ടം തുള്ളലിൽ മൂന്നാം തവണയാണ് ഒന്നാം സ്ഥാനം നേടുന്നത്. കാക്കവയൽ ജി.എച്ച്.എസ് എസ് വിദ്യാർത്ഥിയായ ദേവ തീർത്ഥ കേരളനടനത്തിനും മത്സരിക്കുന്നുണ്ട്. കലാമണ്ഡലം പ്രഭാകരൻ മാസ്റ്റർ, പ്രദീപ് എന്നിവരാണ് രണ്ട് പേരുടെയും പരിശീലകർ. ആദിവാസി വിഭാഗത്തിലെ കുറുമ സമുദായക്കാരാണ് പുണ്യയും തീർത്ഥയും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *