April 15, 2026

മികവു പുലർത്തി നാടകങ്ങൾ :കൈയ്യടി നേടി നടൻമാർ

0
IMG_20171206_135345
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: നാടകങ്ങള്‍ അവതരിപ്പിക്കാന്‍ യോജ്യമായ വേദിയിലല്ല അവ അരങ്ങേറിയതെങ്കിലും  ഹൈസ്‌കൂള്‍ വിഭാഗം നാടകം വിഷയ സ്വീകരണം കൊണ്ടും അവതരണം കൊണ്ടും ഹൃദ്യമായി. മൂന്നാം വേദിയായ തലയ്ക്കല്‍ ചന്തുവിലാണ് നാടക മത്സരങ്ങള്‍ നടന്നത്. സമൂഹത്തിൽ ദളിതർക്കു  നേരെയുണ്ടാവുന്ന അവഗണനയും അതു ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും അവതരിച്ച് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച മൊറച്ചി നാടകമാണ് ഒന്നാം സ്ഥാനത്തെത്തി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. 
സുരേഷ് കുട്ടി രാമന്റെ കഥയെ ആസ്പദമാക്കി ബിനീഷ്  അഗോരി രചന നടത്തി   പ്രവീൺ കാടകം സംവിധാനം ചെയ്ത നാടകമാണ് കുട്ടികൾ അവതരിപ്പിച്ചത്. മിഥുൻ പ്രതീഷ്, എസ്.  ശിവദർശൻ , ടി.എസ്. ശരത്, നിഹൽ ജോണി, കെ.എം.  അഭിഷേക് , അഭിനവ്  സന്തോഷ്, സി.ആർ.  കൃഷ്ണപ്രിയ , ശിവാനി ചന്ദ്രൻ, വി.ആർ.   ദേവചന്ദ്ര , ശ്രീലക്ഷ്മി പ്രദീപ് എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്. 
    യു.പി. വിഭാഗം നാടകത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജീസൺ ദേവസിക്കും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണ ഗായത്രിക്കും രണ്ടാം ദിനത്തിലും അഭിനന്ദനങ്ങളുമായി ആളുകളെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *