ഉറുദു സംഘഗാനത്തിൽ മൂലങ്കാവിന് വിജയം.
ജില്ലാ കലോത്സവത്തിൽ ഉറുദു സംഘഗാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും യു.പി. വിഭാഗത്തിലും മൂലങ്കാവ് ജി.എച്ച്. എസ്. എസിലെ വിദ്യാർത്ഥികൾക്ക് വിജയം. ഉറുദു സംഘഗാനം യുപി, ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ തുടർച്ചയായി ആറാം തവണയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. മൂലങ്കാവ് ഹബീബ് മാസ്റ്ററുടെ പ്രയത്നത്തിൽ രണ്ടു സംഘങ്ങളും ഇനി സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കും.യു.പി. വിഭാഗത്തിൽ നദന എൽദോ, ഷഹന ഷെറിൻ, ഷിദ നൗറിൻ, എൽജസ്, സയന ഷെറിൻ, ജൂസൈറ സി.എ., ആഷ്ന മേരി റെൻസി എന്നിവരാണ് മത്സരിച്ചത്.






Leave a Reply