May 6, 2024

അഗതി രഹിത കേരളം പദ്ധതി; ജില്ലയിലെ കരട് ലിസ്റ്റ് തയ്യാറായി

0
Kudumbasree 1
കല്‍പ്പറ്റ: നിരാലംബരും, നിരാശ്രയരുമായ അഗതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന അഗതി രഹിത കേരളം പദ്ധതിയുടെ കരട് ലിസ്റ്റ് ജില്ലയില്‍ പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് പുറമെ പുതുതായി കണ്ടെത്തു അഗതികളെ കൂടി ചേര്‍ത്ത് കൊണ്ടുള്ള സമഗ്രമായ ലിസ്റ്റാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുടുംബശ്രീ നിയമിച്ച റിസോഴ്‌സ് പേഴ്‌സമാര്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നടത്തിയ സര്‍വ്വേ പ്രകാരം 10184 പേരുടെ വീടുകളിലാണ് സര്‍വ്വെ നടത്തിയത്. ഇതില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നാലായിരത്തി അറുനൂറോളം പേരാണ് കരട് പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്. കരട് ലിസ്റ്റ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ വഴി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 
ഡിസംബര്‍ 11 ന് വൈകുന്നേരേം 4 മണിക്കു മുമ്പ് കരട് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപം ഉന്നയിക്കാവുന്നതാണ്. അര്‍ഹതയുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ പരാതി നല്‍കാം. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍കൈപറ്റിയ പരാതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറും. സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ പരാതികളില്‍ നേരിട്ട് അന്വേഷണം നടത്തി നല്‍കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. 
പ്രത്യേക അഗതി ഗ്രാമസഭ ചേര്‍ന്ന്‍ വിലയിരുത്തി നല്‍കുന്ന അന്തിമ പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രത്യേക കൗസില്‍ യോഗം ചേര്‍ന്ന്‍ അംഗീകരിക്കും. തുടര്‍ന്ന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി പട്ടികയിലുള്‍പ്പെട്ട അഗതികളുടെ ആരോഗ്യവിവര ശേഖരണം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വിശദമായ പ്രോജക്ട് കുടുംബശ്രീ ജില്ലാ മിഷന് സമര്‍പ്പിക്കും. സാങ്കേതിക പരിശോധനക്ക് ശേഷം പദ്ധതികള്‍ ജില്ലാ മിഷന്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കും. തുടര്‍ന്ന്‍ പദ്ധതികള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കുകയും തുക അനുവദിക്കുകയും ചെയ്യും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *