April 19, 2026

യു.പി.-ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ മാനന്തവാടി ഉപജില്ലക്ക് കിരീടം

0
IMG_20171208_162536_1
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റോടെ മാനന്തവാടി ഉപജില്ല ഓവറോൾ കിരീടം നേടി. 81 പോയിന്റോടെ സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 78 പോയിന്റോടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഹൈസ്സ്കൂൾ വിഭാഗത്തിൽ സ്കൂൾ തലത്തിൽ  65 പോയിന്റുകൾ വീതം നേടി കണിയാമ്പറ്റ ജി.എച്ച്.എസ്.എസും കണിയാരം ഫാ: ജി.കെ.എം.എച്ച്.എസ്.എസും കിരീടം പങ്കിട്ടു. 33 പോയിൻറ് നേടിയ ജി.എച്ച്.എസ്.എസ്. മീനങ്ങാടിക്കാണ് രണ്ടാം സ്ഥാനം. യു.പി.വിഭാഗത്തിൽ 88 പോയിന്റോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനവും 86 പോയിന്റോടെ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 81 പോയിന്റോടെ  സ്കൂൾ തലത്തിൽ 50 പോയിന്റോടെ പയ്യംമ്പള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കണ്ടറി സ്കൂളും 28 പോയിന്റോടെ എ.യു.പി.സ്കൂൾ കോട്ടത്തറയും  25 പോയിന്റോടെ ബത്തേരി അസംപ്ഷനും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *