May 5, 2024

ക്ലസ്റ്ററുകളുടെ പിന്നില്‍ നടന്ന അഴിമതികളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം;വെള്ളമുണ്ട മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് യോഗം

0
വെള്ളമുണ്ട: മാനന്തവാടി താലൂക്കിലെ ഏഴ് കൃഷിഭവനുകളുടെ നേതൃതത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം നടപ്പിലാക്കിയ ക്ലസ്റ്ററുകളുടെ പിന്നില്‍ നടന്ന വന്‍ അഴിമതികളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന്‍ വെള്ളമുണ്ട മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. ക്ലസ്റ്റ്‌റുകളുടെ രൂപീകരണത്തിലും ഫണ്ട് വിനിയോഗത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് .ജില്ല രൂപീകൃതമായതിനു ശേഷം നടന്ന അഴിമതികളില്‍ ഏറ്റവും വലിയ അഴിമതിയാണ് മാനന്തവാടി അസിസ്റ്റന്റ് ഡയറക്റ്റര്‍ ഓഫീസില്‍ നടന്നത്.ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.ഈ അന്വേഷത്തില്‍ ക്ലസ്റ്റര്‍ വിഷയം കൂടി അന്വേഷിക്കണം.ഡിസംബര്‍ 14 ന് മീനങ്ങാടി വെച്ച് നടക്കു കര്‍ഷക സംഗമത്തില്‍ 500 പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ പ്രസിഡണ്ട് പി.കെ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.കര്‍ഷക സംഗമം സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.ഡി അപ്പച്ചന്‍ എക്‌സ്.എം.എല്‍.എ യോഗം ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍കെ.വിപോക്കര്‍ഹാജി,മംഗലശ്ശേരിമാധവന്‍,ചിമ്മജോസ്,ജി.ജിപോള്‍,പി.എംബെി,ഇ.കെസൂപ്പി,പി.പിജോര്‍ജ്,പി.വിബാലന്‍,ഷാജിജേക്കബ്,ടി.കെമമ്മൂട്ടി,റെജിപുന്നോലില്‍,എം.ജെചാക്കോ,ജോണ്‍സന്‍ അഞ്ചുകുന്ന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *