April 20, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഒ.ആര്‍.കേളു എം.എല്‍.എ. യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് വലിയക്കൊല്ലി റോഡ് ടാറിംഗിനായി നാല് രക്ഷം രൂപയും പനമരം ഗ്രാമപഞ്ചായത്തിലെ പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് എട്ട്ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇല്ല്യമ്പം കുറുമ കോളനിയില്‍ പകല്‍വീട് നിര്‍മ്മിക്കുന്നതിനും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ തറപ്പത്ത് കവല പാടിച്ചിറ പള്ളിമല റോഡ് സോളിംഗിനും നാലര ലക്ഷം രൂപ വീതം അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരാനം ജി.എല്‍.പി.സ്‌കൂളിന് കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് 1,50,000 രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *