April 15, 2026

സ്ത്രീ സൗഹൃദ ഇടങ്ങളില്‍ സംവാദമൊരുക്കി കുടുംബശ്രീ

0
IMG-20171211-WA0042
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അന്താരാഷ്ട്ര മനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്ത്രീ സൗഹൃദ ഇടങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സംവാദം സംഘടിപ്പിച്ചു. 'സ്ത്രീപക്ഷ നിയമവും അവകാശങ്ങളും' എന്ന വിഷയത്തില്‍ നടന്ന സംവാദത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ ജഡ്ജ് ഡോ. വി.വിജയകുമാര്‍ നിര്‍വ്വഹിച്ചു. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും കുടുംബശ്രീ മിഷനും ചേര്‍ന്നാണ് സംവാദം സംഘടിപ്പിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗും നിയമസഹായവും പരിശീലന ക്യാമ്പുകളും നല്‍കുന്ന സ്ത്രീ സൗഹൃദ ഇടങ്ങള്‍ ജില്ലയില്‍ ജെന്ററ് റിസോഴ്‌സ് സെന്റര്‍ എന്ന പേരില്‍ തിരുനെല്ലി, മുട്ടില്‍, മേപ്പാടി, മൂപ്പൈനാട്, പൂതാടി വൈത്തിരി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പ്രവര്‍ത്തിക്കുന്നത്. മേപ്പാടി ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനവും ജില്ലാ ജഡ്ജ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സഹദ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം.സി കെ.എ. ഹാരിസ് മുഖ്യ പ്രഭാഷണവും അഡ്വ. അയ്യൂബ് കെ. നിയമ ബോധവല്‍കരണം ക്ലാസും നടത്തി. ചടങ്ങില്‍ സി.ഡി.എസ്് ചെയര്‍പേഴ്‌സണ്‍ മിനി കുമാര്‍ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *