April 17, 2026

പി.കെ.ഗോപാലന്‍ അനുസ്മരണ യോഗം നടത്തി

0
05-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഐ.എന്‍.ടി.യു.സി.നേതാവ് പി.കെ.ഗോപാലന്റെ 2-ാം ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 14-ന് ഐ.എന്‍.ടി.യു.സി.വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും നടത്തി.വയനാട് ജില്ലയിലെ തൊഴിലാളിപ്രസ്ഥാനത്തിനും കോഗ്രസ്സ് പ്രസ്ഥാനത്തിനും തീരാനഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയത് എന്ന് യോഗം വിലയിരുത്തി.വിപുലമായ അനുസ്മരണ സമ്മേളനം ജനുവരി 3-ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.ചുമട്ട് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.കെ.കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി.വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.സി.ജയപ്രസാദ്,കെ.കെ.രാജേന്ദ്രന്‍,മോഹന്‍ദാസ് കോട്ടക്കൊല്ലി,കബീര്‍ കുമ്പറ്റ,സാലി റാട്ടക്കൊല്ലി,എസ്.മണി,സി.കെ.ജിനേഷ്,പി.ഇ.ഷംസുദ്ദീന്‍,ടി.ജി.ആന്റണി,ആയിഷ പള്ളിയാല്‍,പി.ആര്‍.ബിന്ദു,ജോ മേപ്പാടി,മുകേഷ്,ഭാസ്‌കരന്‍,ബാലന്‍ പെരുന്തട്ട,ശശിമാസ്റ്റര്‍,കെ.അജിത എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *