May 7, 2024

ലോകപര്‍വ്വത ദിനത്തോടനുബന്ധിച്ച് കുറുമ്പാലക്കോട്ട മല സംരക്ഷണ യാത്ര

0
01 2
കല്‍പ്പറ്റ:പരിസ്ഥിതി സംരക്ഷണത്തിന് പ്രകൃതി ഒരുക്കിയിട്ടുള്ള സംരക്ഷണ ഭിത്തിയായ കുന്നുകളും മലകളും പാറകളും ഇടിച്ച് നിരത്തുന്നതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെങ്കില്‍ ജനകീയ ബോധം ഉയര്‍ന്ന്‍ വരണമെന്നും ജല സംഭരണികളാണ് കുന്നുകള്‍ എന്ന തിരിച്ചറിവ് മുഴുവന്‍ ആളുകളിലും ഉണ്ടാക്കിയെടുക്കുവാന്‍ കഴിയണമെന്നും റെഡ്‌ക്രോസ് ജില്ലാചെയര്‍മാന്‍ അഡ്വ.ജോര്‍ജ്ജ് വാത്തുപറമ്പില്‍ അഭിപ്രായപ്പെട്ടു.മല സംരക്ഷണ യാത്രയുടെ ഉദ്ഘാടനം റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ.ജോര്‍ജ്ജ് വാത്തുപറമ്പില്‍ നിര്‍വ്വഹിച്ചു.യോഗത്തില്‍ പ്രിന്‍സിപ്പാള്‍ സോളിയാ ട്രീസാ അധ്യക്ഷത വഹിച്ചു.എം.മനോജ് ,അധ്യാപികമാരായ പി.സന്ധ്യ,എ.സ്മിത,ടീമംഗങ്ങളായ നിയതി റൂഹ,കെ.ഫര്‍സാന,അനില തോമസ്,ലിയ ഷിജു,കെ.ഗോകുല്‍,മുഹമ്മദ് ആതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.മല മുകളില്‍വെച്ച് സ്‌കൂള്‍ ലീഡറായ നിയതി റൂഹ ടീമംഗങ്ങള്‍ക്ക് മല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *