April 15, 2026

പശ്ചിമഘട്ട രക്ഷായാത്രയുടെ 30 മത് വാർഷികാചരണം നാളെ മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

പശ്ചിമഘട്ട രക്ഷായാത്ര

1987 ല്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയുടെ 30മത്  വാർഷികാചരണംഡിസംബര്‍ 17 ന്  മാനന്തവാടി പഴശ്ശി രാജാ സ്മാരക ഗ്രന്ഥാലയത്തില്‍ നടത്തും.  കേരള വനം വന്യജീവി വകുപ്പ്- സോഷ്യല്‍ ഫോറസ്ട്രിയും ഗ്രീന്‍ ലവേര്സും  പശ്ചിമഘട്ട രക്ഷാകൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍  പശ്ചിമഘട്ട രക്ഷാ  യാത്രയില്‍ പങ്കെടുത്തവരും പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും പഴശ്ശി ഗ്രന്ഥാലയത്തില്‍ ഒത്തുചേരും. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം – കാട്ടുതീ ഇല്ലാതെ , പശ്ചിമഘട്ടം പ്രാധാന്യവും പ്രതിസന്ധിയും, വയനാടും പശ്ചിമഘട്ട മലനിരകളും എന്നീ വിഷയത്തില്‍ സംവാദവും ചര്‍ച്ചയും നടത്തും. പാണ്ഡരഗ്ഗ ഹെഗ്ടെ, ഡി. ശരവണന്‍, എസ് ഭാരതി ദാസന്‍, കെ രാമമൂര്തി, എന്‍ ബാദുഷ സുധീഷ്‌ കരിങ്ങാരി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം വഹിക്കും.  

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *