April 28, 2024

ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല :രോഗികൾ ദുരിതത്തിൽ.

0
20171214 125040
ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല രോഗികൾ ദുരിതത്തിൽ. നിലവിലെ മെഡിക്കൽ ഓഫീസർ സ്ഥലം മാറി പോവുകയും മറ്റൊരു ഡോക്ടറെ സർവ്വീസിൽ നിന്നും നീക്കം ചെയ്തതോടെയുമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാല്ലാതായത്.ഡോക്ടറില്ലാതായതോടെ പ്രദേശവാസികൾക്കും സമീപ പ്രദേശമായ അന്യ സംസ്ഥാനത്തള്ളവർക്കും ഏറെ ദുരിതമായി.ഡോക്ടറെ നിയമിച്ച് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 ആദിവാസികളടക്കം ദിവസേനെ നൂറ്റി അമ്പതോളം രോഗികൾ  കാട്ടിക്കുളത്തെ.ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നു ഇതിൽ ഭൂരിഭാഗം പേരും ആദിവാസികളും ഇവരെ കൂടാതെ കർണ്ണാടക കുടക് ജില്ലയിൽ നിന്നുള്ളവരും ബാവലി വൈരക്കുപ്പയിൽ നിന്നുള്ള വരും ഉൾപ്പെടും നിലവിലിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ വകുപ്പ് തല പരീക്ഷയെഴുതി പ്രമോഷനായി പോവുകയും വർക്കിംഗ് അറേജ്മെമെന്റിൽ ഉണ്ടായിരുന്ന ഡോക്ടർ വകുപ്പ്തതല നടപടിയെ തുടർന്ന് സർവ്വീസിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തതോടെ ബേഗൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫലത്തിൽ ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയുമായി ഡോക്ടറില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറ കാണാൻ കഴിയാത്ത അവസ്ഥയുമായി.
അപ്പപാറ  പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും വല്ലപ്പോഴുമെത്തുന്ന ഡോക്ട്ടറാണ്  ഇവിടെയെത്തുന്ന രോഗികൾക്കും തെല്ലൊരാശ്വാസം. ഡോക്ട്ടറില്ലത്തതിനാൽ പ്രതിരോധ കുത്തിവെപ്പുകൾ ഉൾപ്പെടെ മുടങ്ങുന്ന അവസ്ഥയുമാണ്. ഉടനടി ഡോക്ട്ടട്ടറെ നിയമിച്ച് രോഗികൾക്ക് ചികിത്സ ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *