April 15, 2026

അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: പി. ഹരിഗോവിന്ദന്‍

0
IMG-20171215-WA0030
By ന്യൂസ് വയനാട് ബ്യൂറോ
കല്പ്പറ്റ: എയ്ഡഡ് മേഖലയിലെ മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍.  കെപിഎസ്ടിഎ(കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍)  ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതുമൂലം അധ്യാപകര്‍ വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എസ്. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.കെ. അജിത്കുമാര്‍, പറമ്പാട് സുധാകരന്‍, സെക്രട്ടറി എം.കെ. സനല്‍കുമാര്‍, ജില്ലാ സെക്രട്ടറി സുരേഷ്ബാബു വാളല്‍, എം.വി. രാജന്‍, ടോമി ജോസഫ്, സി.യു. ശങ്കരന്‍, പി.എ. ജോസഫ്, കെ.ഡി. രവീന്ദ്രന്‍, കെ.സി. ഷേര്‍ളി, കെ.ജി. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *