April 15, 2026

സിപിഎം നടപ്പിലാക്കുന്നത് ആര്‍എസ്എസ് അജന്‍ഡ: പി.കെ. അബൂബക്കര്‍

0
000
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കുറച്ചുകാലമായി സിപിഎം നടപ്പിലാക്കുന്നത് ആര്‍എസ്എസ് അജന്‍ഡയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബുബക്കര്‍. പാര്‍ട്ടി മുണ്ടേരി മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അടുത്തകാലത്തുണ്ടായ പല പ്രശ്‌നങ്ങളിലും സിപിഎം നിലപാട് ന്യൂനപക്ഷ വിരുദ്ധവും സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതുമാണെന്ന് അബൂബക്കര്‍ പറഞ്ഞു. മേഖല പ്രസിഡന്റ് കെ.പി. അബ്ദുല്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. റസാഖ് കല്‍പ്പറ്റ, ബീരാന്‍കോയ, അബു ഗൂഡലായ്, സലാം പാറമ്മല്‍, എം.ടി. അബ്ദുല്‍ ഖാദര്‍, റഹീസ് മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മജീദ് കരിമ്പന സ്വാഗതം പറഞ്ഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *