April 15, 2026

പി എം കല സ്മാരക പുരസ്‌കാരം ലില്ലി ഈപ്പന് സമർപ്പിച്ചു

0
IMG-20171216-WA0022
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൽപ്പറ്റ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ 2017 ലെ പി.എം.കലസ്മരക പുരസ്‌കാരം കൽപ്പറ്റ ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഹെഡ് നഴ്സ് .ലില്ലി ഈപ്പന്  ജില്ലാ കളക്ടർ  സുഹാസ് ഐ.എ.എസ്. സമ്മാനിച്ചു.ആതുരസേവനരംഗത്തെ നിസ്വാർത്ഥ സേവനം പരിഗണിച്ചാണ് അവാർഡ്.കൽപ്പറ്റ സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ്  കെ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബഹു: വൈത്തിരി താലൂക്ക് അസി: രജിസ്ട്രാർ  ഖദീജ എ. എം,കൽപ്പറ്റ സർവീസ് ബാങ്ക് പ്രസിഡന്റ് ടി.സുരേഷ്ചന്ദ്രൻ,ശാന്തിപെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകരായ ഗഫൂർ താനേരി,ബാബു,എം.എം മുരളി,ശ്രീഹരി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.സംഘം വൈസ് പ്രസിഡന്റ്  പി.കെ ബാബുരാജ് സ്വാഗതവും സംഘം സെക്രട്ടറി .ജോബിൻ പി.ജെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *