May 6, 2024

കുറുവ ദ്വീപ് നിയന്ത്രണ വിധേയമായി സഞ്ചാരികൾക്ക് തുറന്നു കൊടുത്തു. ദിവസം 400 പേർക്ക് ദ്വീപിൽ പ്രവേശനം അനുവദിക്കും

0
മാനന്തവാടി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയിഞ്ചിലെ പാതിരി സെക്ഷനിലെ കുറുവ എക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്ക് നിയന്ത്രണ വിധേയമായി തുറന്ന് കൊടുത്തു.നവംബർ 10 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുറുവ ദ്വീപ്  ഞ്ചാരികൾക്ക് തുറന്ന് കൊടുത്തത്.
 വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സീനിയർ സയിന്റിസ്റ്റ് വിത്പസിന്നായുടെ ക്രെയിങ്ങ് കപ്പാസ്റ്റി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അഡിഷണൽ പ്രിൻസിപ്പാൽ ചിഥ് ഫോറസ്റ്റ് കൺസറവേറ്റർ ഇക്കോഡെവലപ്പ്മെന്റ്& ട്രൈബൽ വെൽഫെയർ പ്രകൃതിശ്രി വാസ്തവ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദിവസം 400 പേർക്ക് ദ്വീപിൽ പ്രവേശനം അനുവദിക്കും. ഡിഎംസിയുടെ നിയന്ത്രണത്തിലുള്ള പാൽ വെളിച്ചം ഭാഗത്ത് നിന്ന് 200 പേരെയും പാക്കം ചെറിയമല ഭാഗത്ത് നിന്ന് 200 പേരെയും പ്രവേശിപ്പിക്കും. ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം വനസംരക്ഷണസമതിക്കയായിരിക്കും.സഞ്ചാരികളുടെ സൗകര്യത്തിനും സമയത്തിനും ദ്വീപിൽ പ്രവേശനം അനുവദിക്കുന്നതിന് അടുത്തമാസം മുതൽ ഓൺലൈൻ സംവിധാനവും വനംവകുപ്പ് എർപ്പെടുത്തും.പരിസ്ഥിതിയും ജൈവവൈവിധ്യങ്ങളും സംരക്ഷിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയായിരിക്കും ദ്വീപിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഒരു സമയത്ത് 100 സഞ്ചാരികൾ മാത്രമായിരിക്കും ദ്വിപിനുള്ളിൽ ഉണ്ടയിരിക്കുക. കുറുവ ദ്വീപിൽ സന്ദർശകർക്ക് നിയന്ത്രണം എർപ്പെടുത്തിയ നടപടിയെ സിപിഐ, ശാസ്ത്രസാഹിത്യപരിഷത്ത്, പ്രകൃതിസംരക്ഷണസമതിയും വിവിധ പരിസ്ഥിതി സംഘടനകൾ പിൻന്തുണച്ചപ്പോൾ സി പി എം കോൺഗ്രസും എതിർപ്പുമായി രംഗത്ത് വരികയായും സമരം ചെയ്യുകയും ചെയ്തിരിന്നു.കുറുവ ദ്വീപിൽ വംശനാശ ഭീഷണി നേരിടുന്ന ഓർക്കിഡുകളെയും അപുർവ്വ സസ്യങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിന്നും വനംവകുപ്പ് നടപടി സ്വീകരിക്കും.ദ്വീപ് തുറക്കുന്നതിന് എതിരെ വനം സംരക്ഷണസമതി സമരം അരംഭിച്ചിരുന്നു. സമരക്കുമായി നടത്തിയ ചർച്ചയിൽ നിലവിലുള്ള 400 രൂപ 430 രൂപയാക്കി വർദ്ധിപ്പിക്കുന്നതിന് രണ്ടാഴ്ചക്കുള്ളിൽ തിരുമാനമെടുക്കുമെന്നും മറ്റ് കാര്യങ്ങൾ പിന്നിട് ചർച്ച ചെയ്തു പരിഹരിക്കമെന്ന ഉറപ്പിൽ സമരം പിൻവലിച്ചത്.ചെതലയം റെയിഞ്ച് ഓഫിസർ സജികുമാർ ദയരേത്ത് സമരക്കരുമായി ചർച്ച നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *