April 15, 2026

പടിഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് :വ്യാപാരികളുടെ കാനന യാത്ര തിങ്കളാഴച

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാടിന്റെ എക്കാലത്തെയും ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വയനാട് ചുരം ബ്ലോക്കിന് പരിഹാരമായി പതിറ്റാണ്ടുകൾക്ക് മുമ്പ് നിർദ്ദേശിക്കപ്പെട്ട   പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ സാധ്യതകളെപ്പറ്റിയും  ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും അധ്യാപകൻ തയ്യാറാക്കിയ പ്രൊജക്ടിന്റെ വീഡിയോ വൈറലായി. സോഷ്യൽ മീഡിയയിൽ വീഡിയോ ഹിറ്റായതോടെ വിഷയം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുത്തു.റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് പടിഞ്ഞാറത്തറയിലേക്ക് തിങ്കളാഴ്ച കാൽനട യാത്ര നടത്തും. വ്യാപാരികളും നാട്ടുകാരും ചേർന്ന് 200-ഓളം പേർ കാനനപാതയിലൂടെ സഞ്ചരിച്ച് വൈകുന്നേരം അഞ്ച് മണിക്ക് പടിഞ്ഞാറത്തറ ടൗണിലെത്തും. ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി .നസിറുദ്ദീനും പരിപാടിയിൽ പങ്കെടുക്കും.  പടിഞാറത്തറ സ്വദേശിയും വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് സ്കൂളിൽ അധ്യാപകനുമായ ജോൺസൺനും  വിദ്യാർത്ഥികളും ചേർന്നാണ് സ്കൂളിലെ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് പൊജക്ട്  തയ്യാറാക്കിയത്.  ശാസ്ത്രോത്സവം കാണാനെത്തിയവരാണ്  വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വീഡിയോ ഹിറ്റായതോടെ പടിഞാറത്തറ – പൂഴിത്തോട് റോഡ് വീണ്ടും സജീവ ചർച്ചയാകുകയായിരുന്നു. നിലവിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭവും ഒപ്പുശേഖരണവും നടന്നു വരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *