May 6, 2024

ശാലിനിക്കും അമ്മ ശകുന്തളക്കും തണലൊരുക്കുവാൻ NSS വിദ്യാർത്ഥികൾ

0
Img20171215103732
കൃഷ്ണഗിരി: കരിമ്പാകൊല്ലി ലക്ഷം വീട് കോളനിയിലെ ശാലിനിക്കായി ഒരു നാടും വിദ്യാലയവും ഒരുമിച്ചപ്പോൾ  ശാലിനിക്കൊരുവീടെന്ന സ്വപ്നം പൂവണിയുന്നു. കൽപ്പറ്റ ഗവ:കോളേജ്  N.S.S യൂണിറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. വീടെന്ന ലക്ഷ്യവുമായി മുന്നോട്ട് വന്നപ്പോൾ  N.S.S പ്രോഗ്രാം ഓഫീസർ സജി R കുറുപ്പ് കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ കഴിഞ്ഞിറങ്ങിയ ശാലിനിയുടെ പേരാണ് നിർദ്ദേശിച്ചത്. ആക്സിഡണ്ടിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് വീടെന്ന സ്വപ്നവുമായി കഴിയുന്ന പിതാവ് നഷ്ടപ്പെട്ട ശാലിനിക്കും അമ്മ ശകുന്തളക്കും തണലൊരുക്കുവാൻ NSS വിദ്യാർത്ഥികൾ ഇതോടെ സജി സാറിന്റെ കീഴിൽ ഒരുമിക്കുകയായിരുന്നു.

5 ലക്ഷത്തിന് മുകളിൽ ചിലവ് പ്രതീക്ഷിച്ച് ഇറങ്ങിയ കൽപ്പറ്റ NSS ടീമിന് പിന്തുണയുമായി മീനങ്ങാടി കൃപ പെയിൻ & പാലിയേറ്റീവ്, മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ,

പോളിടെക്നിക്ക് ,lHRD വിദ്യാർത്ഥികളും ,വ്യാപാരികളും ,നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും അണിചേർന്നപ്പോൾ വീട് പണിയും തകൃതിയായി. ഫണ്ട് കണ്ടെത്തിയും, പണികളിൽ ഏർപ്പെട്ടും ഒരു നാടും ,വിദ്യാർത്ഥികളും ഒരുമിച്ച് തഞ്ചാവൂരിൽ MCJ ക്ക് പഠിക്കുന്ന ശാലിനിക്ക് ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ വീടിന്റെ താക്കോൽ സമർപ്പിക്കണമെന്ന പ്രതീക്ഷയിലാണുള്ളത്.. മേൽക്കൂരയുടെ പണി കഴിഞ്ഞ വീടിന്റെ വയറിംഗ് ,പ്ലംബ്ബിങ്ങ്, വർക്കുകൾ കൽപ്പറ്റ NSS വിദ്യാർത്ഥികൾ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. മറ്റു പ്രവൃത്തികൾക്ക് ഇനിയും ഫണ്ട് വേണമെന്നിരിക്കെ  ഫണ്ട് കണ്ടെത്തുന്നതിനായി സുമനസ്സുകളുടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പെയിൻ & പാലിയേറ്റീവ് പ്രസിഡണ്ട് ഏലിയാസും, കൽപ്പറ്റ ഗവ: കോളേജിലെ NSS പ്രോഗ്രാം ഓഫീസറും അധ്യാപകനുമായ സജി Rകുറുപ്പും.
റിപ്പോർട്ട്: ഷെരീഫ് മീനങ്ങാടി
ടീം ന്യൂസ് വയനാട്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *