April 16, 2026

രോഗികൾക്ക് ആശ്വാസമായി പനമരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

0
IMG_20171217_171259
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗ്രാമ പഞ്ചായത്തിന്റെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പനമരം ഗവ.യു.പി.സ്കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമായി. വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീന സാജൻ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *