April 15, 2026

സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഏഴാം തരം തുല്ല്യതാപരീക്ഷ

0
SONY DSC
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഏഴാം തരം തുല്ല്യതാപരീക്ഷ ജില്ലയിലെ 16 സ്‌കൂളിലും ഒരു സ്‌പെഷ്യല്‍ സ്‌കൂളിലും ആരംഭിച്ചു.പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പനമരം എച്ച്.എസ്.എസ്.സ്‌കൂളില്‍ ഡി.പി.ഐ.ഓഫീസിലെ ജോ.ഡയറക്ടര്‍ ആര്‍.എസ്.ഷിബു പഠിതാവിന് ചോദ്യപേപ്പര്‍ നല്‍കി നിര്‍വ്വഹിച്ചു.ഡി.ഡി.വിദ്യാഭ്യാസം എം.ബാബുരാജ് അധ്യക്ഷത വഹിച്ചു.പ്രന്‍സിപ്പാള്‍ എം.ആര്‍.രാമചന്ദ്രന്‍ എച്ച്.എം.ജോഷി.കെ.ജോസഫ്,സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.എന്‍.ബാബു എന്നിവര്‍ സംസാരിച്ചു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി, സാമൂഹ്യം,സയന്‍സ്,ഗണിതം എന്നീ പരീക്ഷകള്‍ കഴിഞ്ഞ ദിവസം നടന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *