ബി.ജെ.പി.മാനന്തവാടി മണ്ഡലം സമ്മേളനം 20ന്
ബി.ജെ.പി.മാനന്തവാടി മണ്ഡലം സമ്മേളനം 20ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജിഹാദി – ചുവപ്പ് ഭീകരതക്കെതിരെ ജനകീയ മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം നടക്കുന്നത്.20ന് മൂന്ന് മണിക്ക് മാനന്തവാടി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തു നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പ്രകടനം ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാ പിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന് പുറമെ സംസ്ഥാന സമിതി അംഗവും സംവിധായകനുമായ അലി അക്ബർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻകണിയാരം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജയൻ കൂവണ, വിൽഫ്രഡ് മുതിരകാലായിൽ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply