പൂഴിത്തോട് റോഡിനോടുള്ള അവഗണന-വനപാതയിലൂടെയുള്ള ശ്രദ്ധക്ഷണിക്കല്‍ യാത്രക്ക് ഊഷ്മള സ്വീകരണം
പടിഞ്ഞാറെത്തറ;ജില്ലയിലേക്കുള്ള ചുരമില്ലാ പാതയായി അംഗീകരിച്ച് പ്രവൃത്തി തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയും നാട്ടുകാരും ചേര്‍ന്ന് നിര്‍ദ്ദിഷ്ട റോഡിലൂടെ നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ യാത്രക്ക് ജില്ലാ പ്രവേശനകവാടമായ കുറ്റിയാംവയലിലും പടിഞ്ഞാറെത്തറ ടൗണിലും വന്‍ സ്വീകരണം നല്‍കി.1991 ല്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ സര്‍വ്വെ പ്രകാരം കേവലം 27 കിലോമീറ്റര്‍ ദൂരം മാത്രം റോഡിന്റെ നിര്‍മാണം നടത്തിയാല്‍ ജില്ലയിലേക്ക് ചുരമില്ലാത്ത റോഡ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1994 ല്‍ നിര്‍മാണം തുടങ്ങി 14 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് പൂഴിത്തോട് നിര്‍മാണം നിര്‍ത്തിയത്. ബാക്കി വരുന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ 52 ഏക്കര്‍ വനഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍ പകരമായി 104 ഏക്കര്‍ ഭൂമി വനം വകുപ്പിന് വിട്ടു നല്‍കുകയുണ്ടായി.എന്നാല്‍ കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കാന്‍ പിന്നീട് ക്രിയാത്മകമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്നാണ് ആക്ഷേപം.ഇതിനിടയില്‍ നിരവധി തവണ പ്രദേശ വാസികള്‍ വിവിധ സമരങ്ങളും ശ്രദ്ധ ക്ഷണിക്കലുമെല്ലാം നടത്തിയെങ്കിലും ഫലമുണ്ടായില്ല.കഴിഞ്ഞ കുറെ മാസങ്ങളായി കാപ്പിക്കളത്ത് റോഡ് കര്‍മ സമിതി ഉപവാസമിരിക്കുന്നുണ്ട്.വിവധ രാഷ്ട്രീയ സാമൂഹ്യസംഘടനകളും രംഗത്തുണ്ട്.ഇതിനോടെല്ലാം അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് പേരാമ്പ്ര യൂണിറ്റ് വ്യാപരി വ്യവസായി ഏകോപന സമിതി നിര്‍ദ്ദിഷ്ട റോഡിലൂടെ ശ്രദ്ധക്ഷണിക്കല്‍ യാത്ര നടത്തിയത്.നാട്ടുകാരുള്‍പ്പെടെ 200 ഓളം പേരായിരുന്നു യാത്രക്ക് തയ്യാറായി പെരുവണ്ണാമൂഴിയിലെത്തിയത്.എന്നാല്‍ വലഭൂമിയിലൂടെ യാത്രചെയ്യാന്‍ വനം വകുപ്പ് തടസ്സമുന്നയിച്ചതോടെ ഇരുപത് പേര്‍ മാത്രം വനപാലകരുടെ നിരീക്ഷണത്തില്‍ ഉച്ചക്ക് 12 മണിയോടെ യാത്ര ആരംഭിക്കുയായിരുന്നു.പെരുവണ്ണാമൂഴി ,ചെമ്പനോട്,പൂഴിത്തോട്,വഴി വനത്തിലൂടെ സഞ്ചരിച്ച് വൈകുന്നേരം നാല് മണിയോടെ ജില്ലയിലേക്ക് പ്രവേശിക്കുന്ന താണ്ടിയോട് 60ല്‍ എത്തിയ ഇവരെ ജനപ്രതിനിധകളുള്‍പ്പെടെ ചേര്‍ന്ന്‌സ്വീകരിച്ചു കുറ്റിയാം വയലിലേക്ക് ആനയിച്ചു. കുറ്റിയാംവയലില്‍ വെച്ച് പടിഞ്ഞാറെത്തറ പഞ്ചായത് പ്രസിഡന്റ് പി. ജി സജേഷ്,വൈസ് പ്രസിഡന്റ് നസീമപൊന്നാണ്ടി,ജില്ലാ പഞ്ചായത്തംഗം കെ.ബി നസീമ,ജോസഫ് പുല്ലു മാരിൽ,പടിഞ്ഞാറെത്തറ യൂണിറ്റ് ഭാരവാഹികളായ പി കെ ദേവസ്യ,പി കെ അബ്ദുറഹ്മാന്‍,നൂറുദ്ദീന്‍,കോമ്പിഹാരിസ്,വി പി അബ്ദു,കര്‍മസമിതി ഭാരവാഹികളായ കമല്‍ജോസഫ്,ജോണ്‍സന്‍ മാസ്റ്റര്‍,മംഗളം ഗുഡ്‌ഷെപ്പേര്‍ഡ് ചര്‍ച്ച് വികാരി ഫാദര്‍ മനോജ് തുടങ്ങിയവര്‍ചേര്‍ന്ന് ഹാരമണിയിച്ചു സ്വീകരിച്ചു.രാത്രിയില്‍ പടിഞ്ഞാറെത്തറയില്‍ നല്‍കിയ സ്വീകരണയോഗം സി കെ ശശീന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ബ്ലോക് പഞ്ചായത് പ്രസിഡന്റ് ശകുന്തളാഷണ്‍മുഖന്‍,വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply