April 15, 2026

വയനാട്ജില്ലാ ചെസ്സ് ടൂര്‍ണ്ണമെന്റ് 23ന്

0
IMG-20171219-WA0144
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇന്ത്യന്‍ ചെസ്സ് അക്കാദമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 23ന് (ശനിയാഴ്ച) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേണിച്ചിറ റസ്റ്റ്ഇന്‍ റസിഡന്‍സിയില്‍ രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രതിനിധീകരിച്ച് 150ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ദേശീയ-സംസ്ഥാന-സ്‌കൂള്‍ ടീം ചെസ്സിലെ വിജയികളും ഇന്റര്‍നാഷണല്‍ ഫിഡേറേറ്റഡ് ചെസ്സ് താരങ്ങളും ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. തുടക്കകാരായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും, ജില്ലാതല മത്സരങ്ങളിലെ പരിചയ സമ്പന്നരായ ചെസ്സ് താരങ്ങള്‍ക്കായി സീനിയര്‍ വിഭാഗത്തിലും, അന്തര്‍ദേശീയ ഫിഡേറേറ്റിംഗ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്റ്റേഴ്‌സ് വിഭാഗം പ്രത്യേകം മത്സരവും സംഘടിപ്പിക്കും. 
 വിജയികള്‍ക്ക് ചെസ്സ് അക്കാദമി പ്രസിഡന്റ് കല്‍പ്പന ബിജു ട്രോഫികളും, മെഡലുകളും സമ്മാനിക്കും. 40 ട്രോഫികളും, 40 മെഡലുകളും മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9747913414, 9605020305 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ ഐ.സി.ഐ സെക്രട്ടറി ആര്‍ രമേഷ്, പ്രസിഡന്റ് കല്‍പ്പറ്റ ബിജു, ജോ.സെക്രട്ടറി ഗണേഷ് ചോലക്കംപാളി, വൈസ്പ്രസിഡന്റ് കെ.പി മോഹനന്‍, വി.ആര്‍ സന്തോഷ്, എം.കെ ഷിബു, ഇ.ബി ഷിജി എന്നിവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *