May 4, 2024

കുഞ്ഞോം ഭഗവതി കാവ് നായർ സമാജം.കുടുംബ സംഗമം 24 ന്.

0
മാനന്തവാടി:

കുഞ്ഞോം ശ്രീ ഭഗവതിക്കാവ് നായർ സമാജം അഞ്ചാമത് കുടുംബ സംഗമം 24 ന് നടക്കുമെന്ന് പ്രസിഡന്റ് ഇ.പി. ശിവദാസൻ, ട്രഷറർ കെ. നാരായണൻ നായർ, കുഞ്ഞോം മേഖലാ പ്രസിഡന്റ് കെ.ടി. കുഞ്ഞികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.
24 ന് രാവിലെ ഏഴിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. ക്ഷേത്ര ദർശനത്തിന് ശേഷം ഭദ്രദീപം തെളിയിച്ച് കുടുംബ സംഗമം ആരംഭിക്കും. കാരണവന്മാരെ അനുസ്മരിക്കൽ, തറവാട്ട്  കാരണവരെ ആദരിക്കൽ, മികച്ച വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നടക്കും. ജില്ലയുടെ ചരിത്രത്തിൽ വലിയ പങ്ക് വഹിച്ച ബ്രഹത്തായ കുടുംബത്തിന്റെ കൂട്ടായ്മയാണ് 24ന് നടക്കുക എന്നും ഭാരവാഹികൾ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *