August 12, 2026

ക്രിസ്തുമസ്സ് കാലത്തെ കെ.സി.വൈ.എം. സ്‌നേഹസമ്മാനം നൂറ് വിദ്യാര്‍ത്ഥികളുടെ പഠന ചിലവ് കെ.സി.വൈ.എം ഏറ്റെടുത്തു

0
08
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ വാര്‍ഷിക സെനറ്റ് സമ്മേളനവും രൂപത ഇലക്ഷനും ഡിസംബര്‍ 16 ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു. വിവിധ മേഖലകളില്‍ നിന്ന് സമാഹരിക്കുന്ന പ്രത്യേക ദുരിതാശ്വാസ നിധിതീരദേശ ജനതയുടെ സമാശ്വാസത്തിനു വേണ്ടി നീക്കി വയ്ക്കാനും എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ തലങ്ങളില്‍ പഠിക്കുന്ന 100 കുട്ടികളുടെ ഒരു വര്‍ഷത്തെ പഠന ചിലവ് ഏറ്റെടുക്കുവാനും സെനറ്റ് തീരുമാനിച്ചു. മാനന്തവാടി രൂപത പ്രഖ്യാപിച്ച യുവജന വര്‍ഷത്തില്‍ നടന്ന സെനറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ബിബിന്‍ ചെമ്പക്കര ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡണ്ട് എബിന്‍ മുട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ സ്വാഗതം ]പറഞ്ഞു.വൈസ് പ്രസിഡണ്ട് റോസ് മേരി തേറുകാട്ടില്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു.
കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റായി ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ നേയും,കെ.സി.വൈ.എം മാനന്തവാടി രൂപത ജനറല്‍ സെക്രട്ടറിയായി സുബിന്‍ കൊഴുപ്പന്‍തടത്തില്‍ നേയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *