August 12, 2026

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക;എസ്.ടി.യു

0
09-1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:രാജ്യത്തെ മോട്ടോര്‍ തൊഴിലാളികളേയും തൊഴിലുടമകളേയും നോക്കുകുത്തിയാക്കി  മോട്ടോര്‍വാഹന നിയമം വന്‍കിട കുത്തകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനു വേണ്ടി കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍ കൊണ്ടുവരുന്ന മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന്‍  മോട്ടോര്‍ എഞ്ചിനീയേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു)ജില്ലാ കവെഷന്‍ ആവശ്യപ്പെട്ടു.ഭീമമായി വര്‍ദ്ധിപ്പിച്ച ഇന്‍ഷുറന്‍സും ടാക്‌സും പിന്‍വലിക്കണമെന്നും തൊഴിലാളികള്‍ക്ക് സബ്‌സിഡി ലോണുകള്‍ അനുവദിക്കാനുള്ള സാഹചര്യം ഒരുക്കണം.എസ്.ടി.യു.ജില്ലാ ജന:സെക്രട്ടറിസി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.ഇബ്രാഹിം പടയല്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നരിക്കുനി യോഗം ഉദ്ഘാടനം ചെയ്തു.സലീം കണിയാമ്പറ്റ,ജമാല്‍,കെ.ടി.സുബൈര്‍,കെ.എം.തൊടി മുജീബ്,എന്‍.മുസ്തഫ,ലുക്മാല്‍,അയ്യൂബ് മീനങ്ങാടി,അക്ബര്‍ അലി,അബുഗൂഡലായ്,ബഷീര്‍,മനാഫ്,റഹീം എന്നിവര്‍ സംസാരിച്ചു. ജില്ലാഭാരവാഹികളായി സലീം കണിയാമ്പറ്റ (പ്രസിഡന്റ്),വൈസ്പ്രസിഡന്റുമാര്‍-അയ്യൂബ് മീനങ്ങാടി,ഹംസ മുസ്ല്യാര്‍മുനവ്വര്‍ അഞ്ചുകു്,ലുഖ്മാല്‍ മേപ്പാടി,ജനറല്‍ സെക്രട്ടറി ഇബ്രാഹിം പടയല്‍,വര്‍ക്കിംഗ് സെക്രട്ടറി ഇബ്രാഹിം കൈത്തൊടി,സെക്രട്ടറിമാര്‍-ഒടുവില്‍ ഷമീര്‍,മുനീര്‍ ചെട്ടിയാംകണ്ടി,ജമാല്‍ മുട്ടില്‍,അക്ബര്‍ പനമരം.ട്രഷറര്‍-ജമാല്‍ അണിപ്രവല്‍ മാനന്തവാടി എന്നിവരെ തെരഞ്ഞെടുത്തു.

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *