May 14, 2024

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകതൊഴിലാളികള്‍ കേന്ദ്ര ഗവമെന്റ് ഓഫീസുകള്‍ ഉപരോധിച്ചു

0
01 7
കല്‍പ്പറ്റ:കേന്ദ്ര ഗവമെന്റിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ടെലിഫോ എക്‌സ്‌ചേഞ്ചിലേക്ക് കര്‍ഷകതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.വിലക്കയറ്റം തടയുക,തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക,കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 5000/രൂപയാക്കി പെന്‍ഷന്‍ നയം കേന്ദ്രഗവമെന്റ് നടപ്പിലാക്കുക,ദളിത് ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക,ഭക്ഷ്യസുരക്ഷ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സമരം കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാപ്രസിഡന്റ് കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി സുരേഷ് താളൂര്‍ സ്വാഗതം പറഞ്ഞു.വി.പി.ശങ്കരന്‍ നമ്പ്യാര്‍,പി.എസ്.ജനാര്‍ദ്ധനന്‍,വി.വി.രാജന്‍,വി.ജി.ഗിരിജ,കോടതി അബ്ദുറഹിമാന്‍,കെ.ടി.ബാലകൃഷ്ണന്‍,സി.എം.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.വി.ബാവ നന്ദി പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *