April 29, 2024

പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കെട്ടിടം ഒഴിയാൻ നോട്ടീസ്.

0

മാനന്തവാടി:സാന്ത്വന പരിചരണ രംഗത്ത് 18 വർഷത്തോളമായി താങ്ങും തണലുമായി മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാനന്തവാടി പാലിയേറ്റീവ് കെയർ യൂണിറ്റിന്റ് ജില്ലാ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയാൻ നോട്ടിസ് നൽകി. 2018 ജനുവരി ഒന്നിനകം ഒഴിയണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി സൂപ്രണ്ട് നോട്ടിസ് നൽകിയിരിക്കുന്നത്. 1999 ലാണ് ജില്ലാ ആശുപത്രി ബ്ളഡ് ബാങ്ക് വരാന്തയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.എ പി. അബ്ദുള്ള കുട്ടി എം പി യുടെ 99 -2000 ലെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് പാലിയേറ്റീവ് കെയർ യൂണിറ്റിനായി കെട്ടിടം നിർമ്മിക്കുകയും 2002 ജനുവരിയിൽ ഈ കെട്ടിടത്തിൽ യുണിറ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.മാനന്തവാടി നഗരസഭ, 4 പഞ്ചായത്തുകൾ, കർണ്ണാടകയിലെ കുട്ട എന്നിവിടങ്ങളിൽ നിന്നടക്കമുള്ള നിരവധി രോഗികളുടെയും ഏക ആശ്രയമാണ് ഈ യുണിറ്റ്.ബുധനാഴ്ച, വെള്ളിയാഴ്ച എന്നീ ദിവസങ്ങളിലെ ഒ.പി യിൽ നിരവധി പേരാണ് ചികിത്സ തേടി എത്തുന്നത് കൂടാതെ 100 ഓളം കിടപ്പ് രോഗികളുടെ പരിചരണവും ഈ യൂണിറ്റിനെ ആശ്രയിച്ചാണ്. രോഗികളുടെ പരിശോധന, ഫാർമസി, മരുന്നുകൾ ,വീൽചെയർ, വാട്ടർ ബെഡ്, എയർ ബെഡ്, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയെല്ലാം ഇവിടെയാണ് സൂക്ഷിക്കുന്നത്.10 ഓളം നിർധനരായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ, പരിശോധനക്കായി എത്തുന്നവർക്കുള്ള വാഹനചാർജ്ജ്, വസ്ത്രം, മറ്റ് സാമ്പത്തിക സഹായങ്ങൾ ,വിശേഷ ദിവസങ്ങളിൽ ഭക്ഷണ കിറ്റ് ,വസ്ത്രം എന്നിവ നൽകുന്ന തൊടൊപ്പം കിടപ്പിലായ രോഗികളുടെ സംഗമം ,അവർക്കുള്ള വിനോദയാത്രകൾ എന്നിവയെല്ലാം ഈ യുണിറ്റ് നൽകുന്ന നിസ്വർത്ഥ സേവനങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവന മാത്രമാണ് യുണിറ്റിന്റ് വരുമാനം.30 ഓളം വളണ്ടിയർമാരും പ്രതിഫലം കാംക്ഷിക്കാതെ ആത്മാർത്ഥ സേവനം നടത്തുന്നുണ്ട്. മുമ്പ് യുണിറ്റിനായി മാത്രം എം.പി. ആംമ്പുലൻസ് അനുവദിച്ചിരുന്നു.എന്നാൽ ഇതിന്റ് രക്ഷാധികാരി ആശുപത്രി സൂപ്രണ്ട് ആണ് എന്ന ഒറ്റ കാരണത്താൽ ഈ വാഹനവും അധികൃതർ തിരിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ ആംബുലൻസ് ഉപയോഗിച്ചാണ് വീടുകളിലെത്തി രോഗികൾക്ക് പരിചരണം നൽകുന്നത്. ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന പാലിയേറ്റിവ് യുണിറ്റിന് കെട്ടിടം ആവശ്യമുണ്ടെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത് .എന്നാൽ ഈ യൂണിറ്റ് ഇപ്പോൾ നിർജീവമാണ് .മാത്രമല്ല ജില്ലാശുപത്രിയിൽ നിരവധിറൂമുകൾ വെറുതെ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിരവധി രോഗികൾക്ക് വർഷങ്ങളായി ആശ്രയമായ യൂണിറ്റ് ഒഴിപ്പിക്കാനുള്ള അധികൃതരുടെ തല തിരിഞ്ഞ നടപടിക്കെതിരെ    വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *