April 29, 2026

നെല്ലാറച്ചാല്‍ അയ്യപ്പഭജനമന്ദിരം സുവര്‍ണ ജൂബിലി ആഘോഷവും അയ്യപ്പന്‍വിളക്കും 26മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നെല്ലാറച്ചാല്‍ അയ്യപ്പഭജനമന്ദിരം സുവര്‍ണ ജൂബിലി ആഘോഷവും അയ്യപ്പന്‍വിളക്കും 26മുതല്‍ ജനുവരി അഞ്ച് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊടിയേറ്റം, സഹസ്രദീപ സമര്‍പ്പണം, വിളക്ക്പൂജ, വിശേഷാല്‍പൂജ, ഭജന, അധ്യാത്മിക പ്രഭാഷണം, കുട്ടികളുടെ കലാസന്ധ്യ, ഗണപതിഹോമം, ഭഗവതിസേവ, സാംസ്‌കാരിക സമ്മേളനം, മുന്‍കാലഭരവാഹികളേയും ഗുരുസ്വാമിമാരേയും ആദരിക്കല്‍ സ്റ്റേജ് ഷോ, ഉഷപൂജ, താലപ്പൊലി, കാവടിയാട്ടം, നാദസ്വരമേളം, ടാബ്ലോ, ആകാശ വിസ്മയം, തായമ്പക, കനലാട്ടം, അന്നദാനം, അയ്യപ്പന്‍വിളക്ക്, ഗാനമേള എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ കെ.ജെ. സന്തോഷ് ബാബു, ചെയര്‍മാന്‍ കെ. വിജയന്‍, ക്ഷേത്രകമ്മിറ്റി സെക്രട്ടറി വി.എ. രവീന്ദ്രന്‍, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പി.ആര്‍. ഹരിസുതന്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *