April 29, 2026

കേരള ദളിത് പാന്തേഴ്‌സ് ഏകദിന ശില്‍പശാല 24 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള ദളിത് പാന്തേഴ്‌സ് (കെഡിപി) ഏകദിന ശില്‍പശാല നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ എംജിടി ഹാളില്‍ 24 ന് രാവിലെ 10ന് നാഡോ സംസ്ഥാന ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ദളിതര്‍ നേരിടുന്ന ഭരണഘടനാ അവകാശങ്ങളുടെ നിഷേധം, അസമത്വം എന്നിവക്ക് പരിഹാരം കാണുന്നതിനും ഇവക്കെതിരെ ജാഗ്രതപാലിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതിനാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 10വര്‍ഷം പ്രവര്‍ത്തിപരിചയമുള്ള ദളിത് സ്വാശ്രയ സംഘങ്ങളേയും വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളേയും ദളിത് സാമൂഹ്യമേഖലയില്‍ വ്യക്തി മുദ്രപതിപ്പിച്ചവരേയും ആദരിക്കും. കെഡിപി സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സതീഷ്‌കുമാര്‍, കെഡിപി സംസ്ഥാന സെക്രട്ടറി സാജന്‍ വണ്ടിത്തടം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിനു കുറുമ്പകര എന്നിവര്‍ ശില്‍പശാലയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. കെഡിപി ഭാരവാഹികളായ ടി.എ. സോമന്‍, കെ.എ. അനില്‍കുമാര്‍, വിജയ ബേബി, കെ.കെ. സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *