May 17, 2024

ഇനിമുതല്‍ രാസവളങ്ങളുടെ വില്‍പ്പന പിഒഎസ് മെഷീന്‍ വഴിമാത്രം

0
 
  കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരം 2018 ജനുവരി ഒന്നു മുതല്‍ സബ്‌സിഡിയോടെയുള്ള  രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, എന്‍.പി.കെ. കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും സിറ്റി കംപോസ്റ്റും ചെറുകിട വ്യാപാരികള്‍ പി.ഒ.എസ്.  മെഷീന്‍ വഴി മാത്രമേ വില്ക്കാന്‍ പാടുള്ളുവെന്ന്  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ&ടി) അറിയിച്ചു. കര്‍ഷകര്‍ ആധാര്‍ കാര്‍ഡ് സഹിതമെത്തി വിരലടയാളം പതിച്ച് വളം വാങ്ങണം. നാളെ (23/12/17) ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഭവനിലെ കൃഷി ഓഫീസറെ സമിപിച്ച് അന്നത്തെ ക്ലോസിംഗ് സ്റ്റോക്ക്. സാക്ഷ്യപ്പെടുത്തണം. 24 അര്‍ദ്ധ രാത്രി പി.ഒ.എസ് മെഷീനിലെ സ്റ്റോക്ക് പൂജ്യം ആകും. 27 മുതല്‍ 29-ാം തീയതി വരെ വ്യാപാരികള്‍ നിശ്ചയിക്കപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ എത്തി പി.ഒ.എസ് മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം. അതിനായി ചെറുകിട വ്യാപാരികള്‍/പി.ഒ.എസ് യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പി.ഒ.എസ് മെഷീന്‍, ആധാര്‍ കാര്‍ഡ്, എം.എഫ്.എം.എസ്..ഐ.ഡി എന്നിവ സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കൃഷി വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *