April 29, 2024

എൽഡിഎഫ് കൺവീനറുടെ ഭീഷണിക്ക് മുമ്പിൽ സിപിഐ മുട്ടുമടക്കില്ല

0
മാനന്തവാടി: കുറുവ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ മാനന്തവാടി ഡിഎഫ്ഒ ഓഫിസിന് മുമ്പിൽ ഡിവൈഎഫ്ഐ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് സിപിഐയെ ഭീഷണിപ്പെടുത്തിക്കൊണ്ടും സിപിഐ പ്രവർത്തകരെ ആക്രമിക്കുന്നതിന് അഹ്വാനം ചെയത് കൊണ്ട് നടത്തിയ പ്രസംഗം കമ്മ്യൂണിസ്റ്റ്കാർക്ക് നിരക്കുന്നതല്ലന്ന് സിപിഐമാനന്തവാടി മണ്ഡലം കമ്മറ്റി യോഗം വിലയിരുത്തി.റിസോർട്ട് മാഫിയക്ക് വേണ്ടി സ്വന്തം പാർട്ടി പ്രവർത്തകരെ ആക്രമണത്തിന് ആഹ്വാനം ചെയ്തതിലെ ചതിജനങ്ങൾ തിരിച്ചറിയണം. ഇക്കോ ടൂറിസവും ടൂറിസവും തമ്മിലെ വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സർക്കാർ നയത്തിന്റെഭാഗമായിട്ടുള്ളതാണ്.എൽഡിഎഫ് നയത്തെ തള്ളിപ്പറഞ്കൊണ്ട് കച്ചവടക്കാർക്കും റിസോർട്ട് മാഫിയക്കംവേണ്ടി പ്രവർത്തിക്കുകയുംഎൽഡിഎഫ് നയത്തിന് വിധേയമായി പ്രവർത്തിക്കുന്ന സിപിഐ പ്രവർത്തകരെ തെരുവിൽ നേരിടുമെന്ന എൽഡിഎഫ് ജില്ലാ കൺവീനറുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് നിരക്കുന്നതല്ല. ഈ പ്രഖ്യാപനത്തിലുടെ ഒരു ഗുണ്ട നേതാവിന്റെ സ്വരമാണ് കേൾക്കുന്നതെന്നും യോഗം വിലയിരുത്തി.യോഗത്തിൽ ജില്ല കൗൺസിൽ അംഗം ജോണി മറ്റത്തിലാനി അധ്യക്ഷതവഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ്അംഗം ഇ.ജെ.ബാബു, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ജില്ല കൗൺസിൽ അംഗം എൽ സോമൻനായർ, മാനന്തവാടി ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *