November 10, 2026

നാവറിയും നാട്ടുരുചികള്‍ :നാട്ടു ചന്ത നാളെ കൽപ്പറ്റയിൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


 
ഇന്ന് കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍. പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്‍റെ ലഭ്യത സമൂഹത്തിന്‍റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നു. പുതുതലമുറയുടെ ജീവിതരീതിയില്‍ വന്ന മാറ്റം ഏറെ ബാധിച്ചത് ഭക്ഷണരീതിയിലാണ് അതിനാല്‍ തന്നെ ആരോഗ്യകരമായ സമൂഹം എന്നത് അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു. 
ഈ സാഹചര്യത്തില്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും നബാര്‍ഡിന്‍റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്ന കര്‍ഷക കൂട്ടായ്മ     ڇനല്ലഭക്ഷണം ആരോഗ്യത്തിന് കാര്‍ഷിക ജൈവവൈവിധ്യത്തിന്‍റെ പ്രാധാന്യംڈ എന്ന ആശയത്തെ ഉള്‍കൊണ്ട് കല്‍പ്പറ്റയിലെ ലളിത് മഹല്‍ ഓഡിറ്റോറിയത്തിന് സമീപത്തായി 2017 ഡിസംബര്‍ 23-ന് ശനിയാഴ്ച 9 മണിക്ക് നാട്ടുചന്ത എന്ന പേര് നല്‍കിയിട്ടുള്ള ആഴ്ച ചന്തയ്ക്ക് തുടക്കം കുറിക്കുകയാണ്. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത വയനാടിന്‍റെ തനതായ ഗന്ധകശാല, ജീരകശാല അരിയും, നാടന്‍ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, നാടന്‍ പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യജ്ഞങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാനും വിപണനത്തിനുമായി  തയ്യാറായി കഴിഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *