അടിമുറുകി.: എൽഡിഎഫ് കൺവീനറുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കില്ലന്ന് സി.പി.ഐ.
മാനന്തവാടി: കുറുവ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ മാനന്തവാടി ഡിഎഫ്ഒ ഓഫിസിന് മുമ്പിൽ ഡിവൈഎഫ്ഐ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് സിപിഐയെ ഭീഷണിപ്പെടുത്തിക്കൊണ്ടും സിപിഐ പ്രവർത്തകരെ ആക്രമിക്കുന്നതിന് അഹ്വാനം ചെയത് കൊണ്ട് നടത്തിയ പ്രസംഗം കമ്മ്യൂണിസ്റ്റ്കാർക്ക് നിരക്കുന്നതല്ലന്ന് സിപിഐമാനന്തവാടി മണ്ഡലം കമ്മറ്റി യോഗം വിലയിരുത്തി.റിസോർട്ട് മാഫിയക്ക് വേണ്ടി സ്വന്തം പാർട്ടി പ്രവർത്തകരെ ആക്രമണത്തിന് ആഹ്വാനം ചെയ്തതിലെ ചതിജനങ്ങൾ തിരിച്ചറിയണം. ഇക്കോ ടൂറിസവും ടൂറിസവും തമ്മിലെ വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സർക്കാർ നയത്തിന്റെഭാഗമായിട്ടുള്ളതാണ്.
Leave a Reply