April 29, 2024

പ്രതിഫലം ലഭിക്കാതെ ഗോത്ര സാരഥി: ക്രിസ്തുമസ് അവധികഴിഞ്ഞാൽ ഓട്ടം നിർത്തുമെന്ന് വാഹന ഉടമകൾ.

0
കൽപ്പറ്റ:

ആദിവാസി വിദ്യാർഥികളെ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും എത്തിക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഗോത്രസാരഥി പദ്ധതി  പ്രതിസന്ധിയിൽ.രണ്ടു മാസത്തെ വേതനം കുടിശ്ശിക വച്ചുകൊണ്ട് ബാക്കിയുള്ള തുക അതാത് സമയങ്ങളിൽ വിതരണം ചെയ്യും എന്ന വ്യവസ്ഥയിൽ ആരംഭിച്ച ഗോത്രസാരഥി  പദ്ധതിയിൽ വാഹന ഉടമകൾക്ക് നിരവധി മാസങ്ങളിലെ  നൽകാനുള്ളത്. ഈ അധ്യായന വർഷം ഇതുവരെയായി  രണ്ടു മാസത്തെ വേതനം മാത്രമേ ലഭ്യമായിട്ടുള്ളൂ. പല വാഹന ഉടമകളും മറ്റു ആളുകളിൽ നിന്നും  വായ്പ വാങ്ങിയാണ് വാഹന ചെലവുകൾ നിർവഹിക്കുന്നത് എന്ന് വാഹന ഉടമകളും തൊഴിലാളികളും പറയുന്നു
. ഇത്തരം സാഹചര്യം തുടരുകയാണെങ്കിൽ ഈ പദ്ധതി തുടരാനാവില്ലെന്നും  ക്രിസ്തുമസ് അവധി കഴിഞ്ഞാൽ   സർവ്വീസ് നിർത്തി വയ്ക്കാൻ നിർബന്ധിതരാവുമെന്നും തൊഴിലാളികൾ പറഞ്ഞു.
      2013-ലാണ് സംസ്ഥാനത്തെ ദുർഘട പ്രദേശങ്ങളിൽ നിന്നുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്നതിന് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി മുൻകൈ എടുത്ത് ആരംഭിച്ചത്. ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അതുവഴി അവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ഈ പദ്ധതി ഏറെ ഗുണം ചെയ്തിരുന്നു.
    എന്നാൽ 2017 ഒക്ടോബർ 31 വരെ യുള്ള എല്ലാ ബില്ലുകളും പാസ്സാക്കി സ്കൂളുള്ളിലെ പ്രധാന അധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറിയിട്ടുണ്ടന്നും സ്കൂളിൽ നിന്ന് വാഹന ഉടമകൾക്ക് പണം അനുവദിക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഐ .ടി ഡി. .പി .ഓഫീസർ വാണിദാസ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *