April 15, 2026

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കൂലി നൽകിയില്ല :യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ പട്ടിണിസമരം നടത്തി

0
IMG-20171223-WA0034
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കൂലി നൽകിയില്ല യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ പട്ടിണിസമരം നടത്തി ഗാന്ധി പാർക്കിൽ നടന്ന സമരം കെ.പി.സി.സി.അംഗവും മുൻ ഡി.സി.സി.പ്രസിഡന്റുമായ കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്തു.തൊഴിലാളി ദ്രോഹ നടപടികളാണ് നഗരസഭയുടെതെന്ന് കെ.എൽ.പൗലോസ്.പറഞ്ഞു.

ഒരു കോടി രൂപ നഗരസഭ അക്കൗണ്ടിൽ  എത്തിയിട്ടും കഴിഞ്ഞ അഞ്ച് മാസമായിട്ടും അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളിക്കൾക്ക് കൂലി നൽകിയില്ലന്ന് ആരോപിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ മാനന്തവാടി ഗാന്ധി പാർക്കിൽ പട്ടിണിസമരം നടത്തിയത്. സമരം കെ.പി.സി.സി.അംഗവും മുൻ ഡി.സി.സി.പ്രസിഡന്റുമായ കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്തു.കൂലി നൽകാത്ത നഗരസഭയുടെ നടപടി തൊഴിലാളി ദ്രോഹമെന്ന് കെ.എൽ.പൗലോസ് പറഞ്ഞു
കൗൺസിലർ ജേക്കബ് സബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.വി. ജോർജ്, റഷീദ് പടയൻ, കടവത്ത് മുഹമദ്, സ്റ്റെർവിൻ സ്റ്റാൻലി, ഷീജ ഫ്രാൻസിസ്, സ്വപ്ന ബിജു, സക്കീന ഹംസ, യു.ഡി.എഫ് നേതാക്കളായ പടയൻ മുഹമദ്, പി.വി.എസ്.മൂസ, ഡെന്നീസൺ കണിയാരം, സണ്ണി ചാലിൽ തുടങ്ങിയവർ സംസാരിച്ചു. അതെ സമയം യു.ഡി.എഫിന്റെ സമരം രാഷ്ട്രീയ പ്രേരിതമെന്നും തൊഴിലാളികളുടെ കൂലി അവരുടെ അക്കൗണ്ടുകളിൽ എത്തിയതായി ഭരണ സമിതിയും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *